രാജ്യത്തിന്റെ പല കോണുകളിലും കൊവിഡ് -19 മായി ബന്ധപ്പെട്ട സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ആരോഗ്യരംഗത്തെ പ്രമുഖ സംഘടനകള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമിയോളജിസ്റ്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റിവ് മെഡിസിന്‍ ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്